ഞാൻ ബാങ്കിലൂടെയാണ് നാട്ടിലേക്ക് പൈസ അയച്ചിരുന്നത്. ഇത് കാരണം, പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് കാശ് വരുന്നു. അങ്ങനെ വന്ന കാശ് ഒരു അത്യാവശ്യം വന്നപ്പോള്‍ ഉപയോഗിച്ചുപോയി. ആ കാശ് ഇനി ഞാൻ എന്ത് ചെയ്യും. ബാങ്കിൽ തന്നെ തിരിച്ചടക്കണോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ പണം ഒരിക്കലും അത് കിട്ടിയ ആളുടേതാവുന്നില്ല. സ്വന്തം ആവശ്യത്തിനായി അത് ഉപയോഗിക്കല്‍ ഒരു നിലക്കും അനുവദനീയവുമല്ല. അങ്ങനെ ഉപയോഗിച്ചുപോയെങ്കില്‍ അതിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതാണ്. ഗത്യന്തരമില്ലാതെ വന്നുപെടുന്ന പലിശയുടെ തുക എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter