തൌബ സ്വീകരിക്കപ്പെടാന്‍ കടം വീട്ടണമെന്ന് കേള്‍ക്കുന്നത് ശരിയാണോ?

ചോദ്യകർത്താവ്

അബൂബക്ര്‍ സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ചെയ്തുപോവുന്ന തെറ്റുകളില്‍നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗമാണ് തൌബ. തൌബക്ക് അതിന്‍റേതായ നിബന്ധനകളുണ്ട്. തെറ്റുകളില്‍നിന്നെല്ലാം മുക്തമാവുക എന്നതാണ് പ്രധാനനിബന്ധന. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കടം വീട്ടുക എന്നത് എപ്പോഴും ഒരു വിശ്വാസി മുന്‍ഗണന നല്‍കേണ്ട കാര്യമാണ്. എന്നാല്‍, കടം എന്നത് ഒരു തെറ്റല്ല. അവധിയെത്തിയിട്ട്, വീട്ടാന്‍ സാധ്യമായിട്ടും അത് വീട്ടാതെ ഒഴിഞ്ഞ്മാറുന്നത് തെറ്റ് തന്നെയാണ്. അത്തരം സാഹചര്യത്തില്‍ അത് തെറ്റാവുകയും അതിനെ തുടര്‍ന്ന് തൌബ സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്യും. അത്തരം വീഴ്ചകളൊന്നുമില്ലാതെ, ഗത്യന്തരമില്ലാതെ ഉണ്ടായിത്തീരുന്ന കടം എന്നത് തെറ്റല്ല, അത് കാരണം തൌബ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. കടങ്ങളില്‍ കുടുങ്ങാതെ ജീവിക്കാനും പെട്ടുപോയവ വേഗം വീട്ടിത്തീര്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter