എനിക്കു പണ്ട് ഒരു വെബ്സൈറ്റ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ടു ദിവസത്തിനു മുമ്പ് എനിക്ക് ഗൂഗിളിന്‍റെ പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുവാദം ലഭിച്ചു. ഇപ്പോള്‍ ആരെങ്കിലും ആ വെബ്സൈറ്റ് ചെയ്യുമ്പോള്‍ എനിക്കതിനുള്ള തുക ലഭിക്കുന്നു. ഇത് ഹറാമാണോ.

ചോദ്യകർത്താവ്

നവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നത് പൊതുവേ അനുവദനീയമാണ്. ഇന്ന് അത് ഒരു വലിയ വരുമാന മേഖലയുമാണ്.  ഗൂഗിളിന്‍റെ പരസ്യങ്ങള്‍ നിങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക വഴി ലഭിക്കുന്നതും അനുവദനീയം തന്നെയാണ്. പക്ഷേ, പരസ്യപ്പെടുത്തന്ന കാര്യങ്ങള്‍ അനുവദനീയമായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  പലിശ, മദ്യം, വ്യഭിചാരം തുടങ്ങിയ നീചവും നിഷിദ്ധവുമായവയെ പ്രോത്സാഹിപ്പിക്കുംവിധത്തിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്, അത് സൌജന്യമായാല്‍ പോലും, നിഷിദ്ധം തന്നെയണ്. നിഷിദ്ധങ്ങളിലൂടെയുള്ള സമ്പാദ്യവും നിഷിദ്ധം തന്നെ.
വെബ് സൈറ്റുണ്ടായിരുന്നു എന്ന ഭൂതകാല പ്രയോഗത്തില്‍ നിന്ന് ഇന്ന് അത് നിലവിലില്ല എന്നാണ് പ്രത്യക്ഷത്തില്‍ മനസ്സിലാവുക. പക്ഷേ, ആ വെബ്സൈറ്റ് ഇപ്പോഴുമുണ്ടെന്നാണ് പിന്നീടുള്ള വിശദീകരണത്തില്‍ ിന്ന് മനസ്സിലാകുന്നതു്. എന്തായാലും ആ വെബ്സൈറ്റ് മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കില്‍ ആ പരസ്യത്തിന്‍റെ വരുമാനവും അവര്‍ക്കുള്ളതു തന്നെ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter