നിശ്ചിത ശതമാനം ലാഭം നല്‍കുന്ന കച്ചവടം അനുവദനീയ മാണോ

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലാഭവും നഷ്ടവും ബാധകമാവുന്ന നിക്ഷേപങ്ങളേ അനുവദനീയമാവൂ. ലാഭാമായാലും നഷ്ടമായാലും അതൊന്നും ബാധകമാകാതെ നിശ്ചിത തുക ലാഭമായി മാസംതോറും നല്‍കുന്നുവെങ്കില്‍ അത്തരം കച്ചവടം സാധുവല്ല. ആ ഇടപാട് നിഷിദ്ധമായിത്തീരും. വിശദമായി നേരത്തെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അതിവിടെ വായിക്കാവുന്നതാണ്. സമാനമായ കച്ചവടത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച കര്‍മ്മശാസ്ത്രം എന്നതിലെ ആധുനിക കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ എന്ന ഭാഗത്തില്‍ ലാഭവിഹിതവും ഓഹരി വില്‍പനയും എന്ന ലേഖനത്തില്‍ കാണാവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. ദൈനംദിന ഇടപാടുകള്‍ ഹലാലായ രീതിയില്‍ നടത്താന്‍ നാഥന്‍ സഹായിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter