ഗവണ്‍മെന്‍റ് നിയമം മറികടന്ന് നദിയില്‍നിന്നും മണല്‍ എടുക്കുന്നതും അത് വില്‍ക്കുന്നതും കുറ്റകരമാണോ?

ചോദ്യകർത്താവ്

യഹയാ

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ  തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയും അന്ത്യപ്രവാചകരിലും അവിടത്തെ കുടുംബാനുചരരിലും വര്‍ഷിക്കുമാറാകട്ടെ. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും പരിസ്ഥിതിയുടെയും നന്മക്കായി ആണ് ഗവണ്‍മെന്‍റുകള്‍ നിയമനിര്‍മ്മാണം നടത്തുന്നത്. അങ്ങനെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അംഗീകരിക്കേണ്ടത് പൌരന്മാരുടെ ബാധ്യതയാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. അത് പ്രകാരം മണല്‍ വാരരുതെന്ന നിയമവും അംഗീകരിക്കപ്പെടേണ്ടതും ലംഘിക്കാന്‍ പാടില്ലാത്തതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter