ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നത് ഹലലാണോ? സെയ്‍ല്‍സ് ആന്‍റ് മാര്‍കറ്റിംഗ് വിഭാഗത്തിലാണ് ജോലി. എയര്‍ലൈന്‍സ് യാത്രക്കാരെയും വിമാനജോലിക്കാരെയുമാണ് ഇതിന്‍റെ ഭാഗമായി ബന്ധപ്പെടേണ്ടിവരുന്നത്. ഇത് ഹലാല്‍ ആണോ?

ചോദ്യകർത്താവ്

രിസ്‍വാന്‍ ഇബ്റാഹീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ജോലിയാണെന്നത് കൊണ്ടോ അതിലെ ജീവനക്കാരെ താമസിപ്പിക്കേണ്ടിവരുന്നു എന്നത് കൊണ്ടോ ജോലി ഹറാം ആകുന്നില്ല. മറിച്ച്, അതിന്‍റെ ഭാഗമായി അവര്‍ക്ക് ഹറാം ആയ വിഭവങ്ങള്‍ വിളമ്പുകയോ മറ്റു നിഷിദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യേണ്ടിവരുന്നുവെങ്കില്‍ അത്തരം ജോലി ഹറാം ആയി മാറുകയും ചെയ്യും. സമാനമായി ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയും ഇവിടെയും വായിക്കാവുന്നതാണ്. അല്ലാഹു താങ്കള്‍ക്ക് ഹലാലായ ജോലി പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter