വീട് പണയമായി സ്വീകരിക്കാമോ? അതിന്റെ വിധി എന്താണ് .

ചോദ്യകർത്താവ്

നിഹാല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പണയം ഇസ്‍ലാമില്‍ അനുവദിക്കപ്പെട്ടതാണ്. ചോദ്യത്തില്‍ പറയപ്പെട്ട പണയത്തില്‍ വീടാണല്ലോ പണയ വസ്തു. പണയ വസ്തു ഉപയോഗിക്കാന്‍ പണയം സ്വീകരിച്ച ആള്‍ക്ക് അവകാശമില്ല. അങ്ങനെ വീട് ഉപയോഗിക്കുമെന്ന വ്യവസ്ഥയില്‍ വീട് പണയമായി സ്വീകരിക്കാവതല്ല. വീട് പണയമായി സ്വീകരിച്ചവന് ഉപയോഗിക്കാമെന്ന വ്യവസ്ഥയില്‍  പണയം നല്‍കലും സ്വഹീഹാവുകയില്ല. എന്നാല്‍ പണയ ദാതാവിന് ആ വീട് അതിന്റെ വില കുറയാത്ത വിധം ഉപയോഗിക്കാവുന്നതാണ്. ഇടപാടിന്റെ ശേഷം പണയമായി നല്‍കിയ വീട് ഉപയോഗിക്കാനുള്ള സമ്മതം സ്വന്തം ഇഷ്ട പ്രകാരം പണയ ദാതാവ് പണയം സ്വീകരിച്ചവന് നല്‍കുന്നതിന് വിരോധമില്ല. ഇടപാടിന്റെ സമയത്ത് ഇത്തരം നിബന്ധനകള്‍ പാടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter