മരണപെട്ട വ്യക്തിയുടെ സ്വത്തിനു അവകാശിയായി സഹോദരന്‍റെ മക്കള്‍ മാത്രമാണുള്ളത് മക്കളില്‍ ആണിനും പെണ്ണിനും അവകാശമുണ്ടോ?ഒന്ന് വിശദീകരിച്ചാലും
ചോദ്യകർത്താവ്
ശിഹാബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരണപ്പെട്ട വ്യക്തിയുടെ സ്വത്തിനു അവകാശിയായി സഹോദരന്‍റെ മക്കള്‍ മാത്രമാണുള്ളതെങ്കില്‍ അവരിലെ ആണ്‍മക്കള്‍ തുല്യമായി വീതിച്ചെടുക്കണം. സഹോദരന്‍റെ പെണ്‍മക്കള്‍ക്ക് അതില്‍ അവകാശമില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.