മാര്‍ക്കറ്റ് വിലക്കനുസരിച്ച് ഒരു സാധനത്തിന്‍റെ വില കൂട്ടിയും കുറച്ചും വില്‍ക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

ഷംസുദ്ദീന്‍ കൂടത്തില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തു ഏതു വിലക്കു വില്‍ക്കാനും ഉടമക്കു അവകാശമുണ്ട്. അത് മാര്‍കറ്റ് വിലയേക്കാള്‍ കൂടുകയോ കുറകയോ ചെയ്യാം. സൌജന്യമായി നല്‍കുകയും ചെയ്യാം. തീരെ വില്കാതിരിക്കുകയും ചെയ്യാം. മാര്‍കറ്റ് വിലക്കാണെന്നു ഉപഭോക്താവിനെ തെറ്റുധരിപ്പിച്ചുള്ള വില്‍പന അരുത്. നിത്യോപയോഗ സാധനങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വിലക്കു വില്‍ക്കാനായി പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് വലിയ പാപമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള തൌഫീഖ് അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ..!

ASK YOUR QUESTION

Voting Poll

Get Newsletter