പി.എഫില്‍ നിന്നുള്ള പലിശ ഇന്‍കം ടാക്സിലെ ഹെഡ് ഓഫ് അക്കൌണ്ടില്‍ (head of account) ചലാന്‍ അടക്കുന്നത് പോലെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ സര്‍ക്കാരിലേക്ക് തന്നെ തിരിച്ചടച്ചാല്‍ മതിയാകുമോ? ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

ഷാജഹാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും. എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും. സര്‍കാര്‍ ധനം വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്നതിനാല്‍ സര്‍കാറിലേക്ക് തിരിച്ചടക്കുക എന്നത് സ്വീകാര്യമല്ല. പക്ഷേ, സര്‍കാറിലേക്കടക്കേണ്ട പലിശയിനത്തിലേക്കോ സര്‍കാര്‍ നിങ്ങളുടെ പി. എഫ്. നിക്ഷേപിച്ച പലിശസ്ഥാപനങ്ങളിലെ പലിശ തിരിച്ചടക്കാനോ അതു ഉപയോഗപ്പെടുത്താം. ആ ധനം എന്ത് ചെയ്യണമെന്നു വിശദമായി മനസ്സിലാക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter