കമ്മിറ്റിയുടേതോ മറ്റോ ആയി കൈയിലുള്ള സ്വന്തമല്ലാത്ത കാശ് കടം ചോദിക്കുന്നവന് നല്‍കാമോ?

ചോദ്യകർത്താവ്

മുജീബ് എന്‍ സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതെങ്കില്‍ അത് മറ്റുളളവര്‍ക് കടം നല്‍കാന്‍ പാടില്ല. കുട്ടിയുടെ വലിയ്യിനെ പോലെയാണ് കമ്മിറ്റി. നന്മക്കനുസരിച്ച് പ്രവര്‍തിക്കാനാണവന്‍ ഏല്‍പിക്കപ്പെട്ടത്. അത് കൊണ്ട് മറ്റുള്ളവര്‍ക് കടം നല്‍കലും മസ്‍ലഹതനുസരിച്ചേ ആകാവൂ. കടം നല്‍കലാണ് ആ പണം സൂക്ഷിച്ച് വെക്കുന്നതിനേക്കാള്‍ നല്ലതെങ്കില്‍ വിശ്വസ്തരായവര്‍ക് കടം നല്‍കലാണുത്തമം. കടം നല്‍കുന്നത് കൊണ്ട് നന്മയും തിന്മയുമില്ലായെങ്കില് കടം നല്‍കല്‍ അനുവദനീയമല്ല. ആവശ്യമുള്ളവര്‍ക് കടം നല്‍കല്‍ കമ്മിറ്റി(മഹല്ല് പോലോത്ത)യുടെ പദ്ധതിയാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാമെന്നത് വ്യക്തമാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter