ഓഹരി വിപണി ഹറാമാണോ

ചോദ്യകർത്താവ്

സല്‍മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഷെയര്‍മാര്‍കറ്റ് എന്നതിനോട് തത്വത്തില്‍ കര്‍മ്മശാസ്ത്രത്തിന് വിയോജിപ്പില്ല. മൂല്യവും മറ്റു വിവരങ്ങളുമെല്ലാം കൃത്യമായി അറിയപ്പെട്ടതായിരിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകള്‍ ഇവിടെയും പാലിക്കാനുണ്ട് എന്ന് മാത്രം. അങ്ങനെ നോക്കുമ്പോള്‍, ഇന്ന് നിലവിലുള്ള ഭൂരിഭാഗ ഓഹരികച്ചവടങ്ങളും കര്‍മ്മശാസ്ത്രപരമായി സാധുവാകുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് വളരെ വിശദമായി കര്‍മ്മശാസ്ത്രം എന്നതിലെ ആധുനിക കര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ എന്ന വിഭാഗത്തില്‍ ഷെയര്‍മാര്‍ക്കറ്റ് എന്ന ലേഖനത്തില്‍ വായിക്കാം. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter