ഒരു സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. കമ്പനി 5 ദിര്‍ഹത്തിനു വില്പന ചെയ്യാന്‍ പറഞ്ഞ ഒരു പ്രോഡക്റ്റ്. മാര്‍ക്കറ്റില്‍ 10 ദിര്‍ഹം വരെ കിട്ടുമെന്നതിനാല്‍ 10 ദിര്‍ഹത്തിനു വിറ്റ് 5 ദിര്ഹം എനിക്ക് എടുക്കല്‍ ഹലാലാകുമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സെയില്‍സ്മാനായി ഏല്‍പിച്ച സ്ഥാപന ഉടമയുടെ സമ്മതമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. സമ്മതമില്ലെങ്കില്‍ സെയില്‍സ്മാന്‍ ഉടമയുടെ വകീലായത് കൊണ്ട്  പറഞ്ഞ വിലയെക്കാള്‍ കൂടുതല്‍ വിലക്ക് വില്‍കാമെങ്കിലും കിട്ടിയ തുക സ്വന്തമാക്കല്‍ അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter