വില്‍പനക്കാരന്റെ അറിവോട് കൂടെ ഹറാമായ ധനം കൊണ്ട് അയാളില്‍ നിന്ന് ഭക്ഷണം വാങ്ങിയാല്‍ ഭക്ഷണവും വിലയും ഹലാലാണോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ പാലക്കാട്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ ധനം മുഴുവന്‍ ഹറാമാണെന്നു ബോധ്യമുള്ളപ്പോഴും ഇടപാട് നടത്തപ്പെടുന്ന ധനം ഹറാമാണെന്ന് ഉറപ്പുള്ളപ്പോഴും അയാളുമായുള്ള ഇടപാട് ഹറാമാണ്. നിഷിദ്ധമായ ഇടപാടുകളിലൂടെ ലഭിക്കുന്ന സമ്പാദ്യവും ഹറാം തന്നെയാണ്. വില്‍പനക്കാരന്റെ അറിവോടെയും തൃപ്തിയോടെയും ഹറാമായ ധനം കൊടുത്ത് ഭക്ഷണം വാങ്ങിയാല്‍  ആ ഭക്ഷണം ഹലാലാണ്. ഭക്ഷണത്തിന് വിലയായി നല്‍കിയ ധനം ഹറാമുമാണ്. നിഷിദ്ധമായ ഇടപാടുകള്‍ നടത്തുകയോ നടത്താനിഷ്ടപ്പെടുകയോ ചെയ്യാത്ത  വില്‍പനക്കാരന്‍ നല്‍കപ്പെടുന്ന വില ഹറാമാണെന്നറിയാതെയാണ് വില്‍പന നടത്തിയതെങ്കില്‍ ആ ഭക്ഷണം ഹറാമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter