ഇസ്ലാമിക്‌ ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വേണ്ടി അന്വേഷിച്ചപ്പോള്‍14000 റിയാല്‍ വരെ കിട്ടുമെന്ന് പറഞ്ഞു തിരിച്ചടക്കേണ്ടത്‌ 16000 റിയാല്‍ ആണ് എന്നും പറഞ്ഞു ഇത് എടുക്കാമോ? ഇത് പലിശയാണോ?

ചോദ്യകർത്താവ്

സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണയായി ഇസ്‌ലാമിക ബാങ്കുകള്‍ വ്യക്തിഗത ഫിനാന്‍സിംഗിന് ഉപയോഗിക്കുന്നത് ഇസ്‌ലാമിക ഫിഖ്‌ഹില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തവര്‍റുഖ്, സര്‍നഖ എന്നൊക്കെ അറിയപ്പെടുന്ന കച്ചവടരീതിയാണ്. പണലഭ്യതക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും പലിശപോലുള്ള പൂര്‍ണ്ണമായും നിഷിദ്ധമായ ഇടപാടുകളില്‍ പെട്ട് പോവുകയും ചെയ്യുമെന്ന അവസ്ഥ വരികയും ചെയ്യുമ്പോള്‍ മാത്രം അവസാന പിടിവള്ളിയെന്ന രീതിയില്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ രൂപവും നിയമവും കൂടുതല്‍ വിശദമായി മുമ്പ് പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter