ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടോ? ആ നിക്ഷേപത്തിന് വരുന്ന പലിശ സ്വയം ഉപയോഗിക്കാതെ ഏതെങ്കിലും പൊതു കാര്യത്തിന് ഉപയോഗിക്കാമോ

ചോദ്യകർത്താവ്

ശിഹാബ് കാര്യകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് പലിശ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ ബാങ്ക് നിക്ഷേപം ഹറാം തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്. പലിശ പണം ഒരിക്കലും അത് കിട്ടിയ ആളുടേതാവുന്നില്ല. സ്വന്തം ആവശ്യത്തിനായി അത് ഉപയോഗിക്കല്‍ ഒരു നിലക്കും അനുവദനീയവുമല്ല. അങ്ങനെ ഉപയോഗിച്ചുപോയെങ്കില്‍ അതിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതാണ്. ഗത്യന്തരമില്ലാതെ വന്നുപെടുന്ന പലിശയുടെ തുക എന്ത് ചെയ്യണമെന്ന് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter