കമ്പനി നല്കിയ ഫ്ലാറ്റ് മറ്റൊരാള്‍ക്ക് സാമ്പത്തിക ലാഭത്തിനായി ഷെയര്‍ ചെയ്യുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

അസദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കമ്പനി വായ്പയായി നല്‍കിയതാണല്ലോ ഫ്ലാറ്റ്. വായ്പയായി സ്വീകരിച്ചത് മറ്റൊരാള്‍ക്ക് വാടകക്കോ വായ്പയായോ സ്വദഖയായോ കൈമാറലോ പങ്ക് വെക്കലോ അനുവദനീയമല്ല. എന്നാല്‍ കമ്പനിയുടെ സമ്മതമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter