ഒന്നും പറയാതെ ഒരാളില്‍ നിന്നും രൂപ വാങ്ങിയാല്‍ കടമാകുമോ ?

ചോദ്യകർത്താവ്

നിസാര്‍ കെ.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം നല്‍കുമ്പോള്‍ ഞാന്‍ കടമായി നല്‍കി പോലെ കടത്തെ അറിയിക്കുന്ന വാചകമുണ്ടാവല്‍ നിര്‍ബന്ധമാണ്. ഇത്തരം വാചകങ്ങളില്ലാതെ കടം നല്‍കിയാല്‍ കടം സ്വീകരിച്ചവന്‍ അത് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. ഇനി ഉപയോഗിച്ചാല്‍ അത് പോലോത്തത് തിരിച്ച് നല്‍കല്‍ നിര്‍ബന്ധമാണ്. ഇത്തരം വാചകങ്ങളില്ലാതെയോ (അങ്ങനെയും കടം നല്‍കാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ക്കനുസരിച്ച്) അല്ലെങ്കില്‍ കടവും മറ്റും ആവാന്‍ സാധ്യതയുള്ള പദങ്ങള്‍ ഉച്ചരിച്ച് കൊണ്ടോ ആണ് ഇടപാട് നടന്നതെങ്കില്‍ നല്‍കിയവന്റെ ഉദ്ദേശം പരിഗണിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter