ഇസ്ലാമില്‍ ആദ്യമായി വഖഫ് എന്ന സംവിധാനം ചെയ്തതാര് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖൈബറില്‍ നിന്ന് ലഭിച്ച ഭൂമി വില്‍കപ്പെടുകയോ ദാനം നല്‍കപ്പെടുകയോ അനന്തരം എടുക്കപ്പെടുകയോ ചെയ്യരുതെന്ന നിബന്ധനയോടെ ഉമര്‍ (റ) വഖ്ഫ് ചെയ്തിരുന്നു. ഇതാണ് ഇസ്‍ലാമിലെ ആദ്യത്തെ വഖ്ഫ്. ഹിജ്റ മൂന്നാം വര്‍ഷം മുഖൈരീഖ് എന്നവരില്‍ നിന്നും വസ്വിയ്യത് മുഖേന നബിക്ക് ലഭിച്ച സ്വത്തുക്കള്‍ നബി വഖ്ഫ് ചെയ്തിരുന്നു. ഇതാണ് ആദ്യത്തെ വഖ്ഫ് എന്നും അഭിപ്രായമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter