നിശ്ചിത തുകക്ക് വീട് പണയം വെച്ചാല്‍ പണയം വെച്ചവന് തൃപ്തി ഉണ്ടെങ്കില്‍ ആ വീട് പണയം സ്വീകരിച്ചവന് ഉപയോഗിക്കാമോ ?

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീട് പണയം വെക്കുന്ന സമയത്ത് താമസം നിബന്ധന വെക്കാന്‍ പാടില്ല. അതിനു ശേഷം പണയദാതാവിന്റെ ഇഷ്ടത്തോട് കൂടെ അത് ഉപയോഗിക്കുന്നതിന് വിരോധമില്ല. ആ വീട് പണയദാതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. പണയത്തിനു മുമ്പ് അത് അവന്റെ സമ്മതത്തോടെ ഉപയോഗിക്കാമായിരുന്നത് പോലെ ശേഷവും സമ്മതത്തോടെയും തൃപ്തിയോടെയും ഉപയോഗിക്കാം. സമാനമായ ചൊദ്യത്തിനു മുമ്പ് മറുപടി പറഞ്ഞത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter