വാഹനം അടവിന് എടുകുന്നതില്‍ ഇസ്‍ലാമിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

മുഹമ്മദലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്ന രീതിയാമല്ലോ ഈ അടവ്. ഇത്തരം ഫൈനാന്‍സിംഗ് രീതിയില്‍ അനുവദനീയ രൂപങ്ങളുണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്‍റെ നിബന്ധനകളും വിശദരൂപവും മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter