ബാങ്കിലെ പലിശയുടെ കണക്കു എഴുതി വെച്ചത് ഒരിക്കല്‍ നഷ്ടമായി .മനസ്സില് ഏകദേശം ഒരു സംഖ്യ ഉള്ളത് വെച്ച് അതിനെക്കാളും കൂടുതല്‍ കൊണ്ട് പ്രായശ്ചിതം മതിയാകുമോ ... അത് പോലെ നിശ്ചിത സംഖ്യ ബാങ്കില്‍ പലിശ ഉണ്ടായിരിക്കെ മുഴുവന്‍ കാശും പിന്‍വലിക്കാന്‍ പറ്റുമോ? പിന്നീട് പലിശ അര്‍ഹാരായവര്‍ക്ക് കൊടുത്ത് വീട്ടാം എന്ന ഉദ്ദേശത്തോടെ

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തന്റെ സമ്പത്തില്‍ ഹറാം കലര്‍ന്നിട്ടുണ്ടെങ്കില്‍ ആ സംഖ്യ അതിന്റെ ഇടങ്ങളില്‍ ചെലവഴിക്കേണ്ടതാണ്. അതെത്രയാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കില്‍ സാധ്യതയുള്ള ഒരു സംഖ്യ കണക്കാക്കി ചെലവഴിക്കണം. നമ്മുടെ കൈവശം പലിശ വന്നാല്‍ അത് വെച്ച് താമസിപ്പിക്കാതെ ചെലവഴിക്കേണ്ട ഭാഗത്തേക്ക് മാറ്റുകയാണല്ലോ വേണ്ടത്. ബാങ്കിലെ നമ്മുടെ അക്കൌണ്ടില്‍ ഉള്ളതും നമ്മുടെ കൈവശം ഉള്ളത് പോലെത്തന്നെയാണ്. ആ പലിശ സംഖ്യ ബാങ്കില്‍ തന്നെ വെക്കുന്നത് കൊണ്ട് ആ സംഖ്യ കൊണ്ട് വീണ്ടും പലിശ ഇടപാടുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് അത് എത്രയും വേഗം പിന്‍വലിച്ച് നമ്മുടെ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നത് തന്നെയാണ് ഉത്തമം. ഹറാമായ സമ്പാദ്യം എന്ത് ചെയ്യണമെന്ന് ഇവിടെ  വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter