കെ.എം.സി.സി പോലോത്ത സംഘടനകള്‍ നടത്തുന്ന ഇന്‍ഷൂറന്‍സ് ഹലാലാവുമോ? സൌദി കെ.എം.സി.സിയുടേതില്‍ നാല്‍പത് റിയാലിന്‍റെ പോളിസി എടുത്താല്‍ ആ വര്‍ഷം മരണപ്പെട്ടാല്‍ രണ്ട് ലക്ഷം രൂപ കിട്ടുന്നുണ്ട്.
ചോദ്യകർത്താവ്
യഹയാ ആക്കോട്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ശൂറന്‍സ് നിഷിദ്ധമാവുന്നത് എന്ത് കൊണ്ടാണെന്ന് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചതാണ്. ആര് നടത്തിയാലും വിധി അത് തന്നെയാണ്. നിഷിദ്ധമാവാന്‍ കാരണമായ ഘടകങ്ങള്‍ ഉണ്ടോ എന്നതാണ് നോക്കേണ്ടത്. ഇന്‍ശൂറന്‍സിനെക്കുറിച്ച് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖും ഉള്ള സമ്പാദ്യത്തില്‍ ബര്‍കതും നാഥന്‍ നല്‍കുമാറാവാട്ടെ.