റിയല്‍ എസ്റ്റേറ്റില്‍ ബ്രോക്കര്‍ ആയി നിന്ന് കമ്മീഷന്‍ വാങ്ങുന്നതിന്‍റെ വിധി എന്ത്?
ചോദ്യകർത്താവ്
അരീഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബ്രോക്കര്‍ ജോലിയിലും മറ്റും സേവനത്തിനുള്ള കൂലി/അല്ലെങ്കില്‍ ജോലിക്കുള്ള പ്രതിഫലമായി അവയില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം തീരുമാനിച്ചുള്ള ഇടപാടുകള്‍ പ്രബലമായ അഭിപ്രായമനുസരിച്ച് സാധുവല്ല. അത്തരം ഇടപാടില്‍ ജോലിക്കാരനു അല്ലെങ്കില്‍ സേവനദാതാവിനു മാര്‍ക്കറ്റ് റേറ്റനുസരിച്ചുള്ള കൂലിക്കായിരിക്കും അര്‍ഹത; അല്ലാതെ വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിനല്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരം മുമ്പ് പറഞ്ഞത് ഇവിടെ വായിക്കുക. ഇസ്‌ലാം അനുവദിച്ച രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.