വിഷയം: ‍ സ്വലാത്ത്

മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലം തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ലഭിക്കുന്ന ഗുണങ്ങളെ പറ്റി വിവരിക്കാമോ.?

ചോദ്യകർത്താവ്

Jafar c v

Dec 14, 2022

CODE :Oth11872

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.

إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما (سورة الأحزاب) അള്ളാഹുവും മലാഇകതും സ്വലാത്ത് ചൊല്ലുന്നുണ്ട്, അവരോട് കൂടെ നിങ്ങളും സ്വലാതും സലാമും ചൊല്ലുകയെന്ന് അള്ളാഹു കല്‍പിക്കുന്നു. സ്വലാതിന്‍റെ ഏറ്റവും വലിയ മഹത്വം അള്ളാഹുവും മലക്കുകളും ചെയ്യുന്ന ഈ അമലില്‍ നമുക്കും പങ്കെടുക്കാനാവുന്നുവെന്നത് തന്നെയാണ്. സ്വലാത്ത് ചൊല്ലുന്നവന്‍റെ സ്വര്‍ഗ്ഗീയ പദവികള്‍ ഉയരുകയും അവന്‍റെ ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും. എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലുന്നവന് പത്തായി അള്ളാഹു തിരിച്ച് നല്‍കും അവ‍ന്‍റെ പത്ത് വീഴ്ചകള്‍ നികത്തിക്കൊടുക്കും പത്ത് പദവികള്‍ ഉയര്‍ത്തിക്കൊടുക്കുമെന്ന് ഹദീസില്‍ കാണാം. എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിനനുസരിച്ച് നി‍ന്‍റെ വിഷമങ്ങള്‍ പരിഹരിക്കപ്പെടുകയും ദോഷങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുമെന്ന് ഉബയ്യ് ബ്നു കഅ്ബ് റ വിനോട് നബി സ്വ തങ്ങള്‍ പറയുന്നു. രാവിലെയും വൈകുന്നേരവും പത്ത് വീതം സ്വലാത്ത് ചൊല്ലിയവന് നബിയുടെ ശഫാഅത് ലഭിക്കുമെന്ന് നബി സ്വ അരുളിയിട്ടുണ്ട്. അന്ത്യനാളില്‍ നബിയോട് കൂടുതല്‍ ബന്ധപ്പെട്ടവര്‍ നബിയുടെ സമീപസ്ഥര്‍ നബിയില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കൂടുതല്‍ അര്‍ഹര്‍ സ്വലാത്ത് വര്‍ദ്ധിപ്പിച്ചവരാണ്.  നാം സ്വലാത് ചൊല്ലിയാല്‍ ഒരു മലക് നമ്മുടെ പേര് പറഞ്ഞ് നബി തങ്ങള്‍ക്ക് അത് അറിയിച്ച് കൊടുക്കുന്നുണ്ട്. സ്വിറാത്ത് പാലത്തിലൂടെയുടെ നടത്തം എളുപ്പമാക്കാനുള്ള വഴി സ്വലാത്ത് വര്‍ദ്ധിപ്പിക്കലാണ്. ഇങ്ങനെ തുടങ്ങി പല മഹത്വങ്ങളും സ്വലാതിനുണ്ട്. 

നബി (സ്വ) യെ സ്നേഹിക്കുന്നവരില്‍ അള്ളാഹു നമ്മെ ഉള്‍പെടുത്തട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter