ഈ ഹദീസിന്റെ വിശദീകരണം എന്താണ്? روى مسلم عن عياض بن حمار المجاشعي رضي الله عنه عن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ قال : ( وَأَهْلُ الْجَنَّةِ ثَلَاثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ)

ചോദ്യകർത്താവ്

Mishal

Jan 25, 2020

CODE :Fiq9581

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വര്‍ഗപ്രവേശം ലഭിക്കുന്ന മൂന്നുതരം ആളുകളെ നബി(സ്വ) ഈ ഹദീസിലൂടെ വിശദീകരിക്കുകയാണ്:

  1. നീതിമാനും സത്യസന്ധനും നന്മയിലേക്ക് ജനങ്ങളെ നയിക്കാന്‍ പ്രാപ്തനുമായ ഭരണാധികാരി
  2. എല്ലാ മുസ്’ലിംകളോടും കുടുംബക്കാരോടും കരുണയോടെ വര്‍ത്തിക്കുന്ന ലോലഹൃദരയരായവര്‍
  3. മറ്റുള്ളവരില്‍ നിന്ന് സ്വന്തം പ്രയാസങ്ങളും പരാധീനതകളും മറച്ചുവെച്ച് ആരുടെയും സഹായം ചോദിക്കാതെ സ്വയം അധ്വാനിച്ച് കുടുംബത്തോടൊപ്പം അഭിമാനത്തോടെ ജീവിക്കുന്നവന്‍

മേല്‍പറയപ്പെട്ട മൂന്ന് വിശേഷണങ്ങളും വളരെ ലളിതമാണെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ കുറവാണെന്ന് നമുക്കറിയാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter