ഓട്ടയുള്ള വസ്ത്രമുടുത്ത് നിസ്കരിക്കാമോ
ചോദ്യകർത്താവ്
Abdulla Pk
Sep 19, 2017
CODE :Fiq8838
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സാധാരണ നിലയില്‍ തൊലിയുടെ നിറം വ്യക്തമാക്കാത്ത വസ്ത്രം കൊണ്ടാണ് ഔറത് മറക്കേണ്ടത്. ദ്വാരമുള്ള വസ്ത്രം ധരിച്ചാല്‍ ആ ദ്വാരമുള്ള ഭാഗം മറച്ചിട്ടില്ലയെന്നാണല്ലോ അര്‍ത്ഥം. അത് ഔറതിന്‍റെ അല്‍പം ഭാഗം വെളിവാക്കലാണ്. അതു മൂലം നിസ്കാരം ബാത്വിലാവും. ഔറതിന്‍റെ ചെറിയ അംശം വെളിവായാലും നിസ്കാരം ബാത്വിലാവുമെന്നാണ് ശാഫിഈ മദ്ഹബ്. ഔറതില്‍ നിന്ന് അല്‍പം വെളിവാകുന്നതിന് പ്രശ്നമില്ലെന്നാണ് മറ്റ് മദ്ഹബുകള്‍ പറയുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.