കുളിക്കുന്നതിനു മുമ്പ് കുഴിനഖത്തിനുള്ളിലെ ചലം കളയേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Abdulla Pk

Sep 19, 2017

CODE :Fiq8839

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ശരീരത്തിന്‍റെ പുറം ഭാഗം മുഴുവന്‍ കഴുകല്‍ നിര്‍ബന്ധമാണ്. ശരീരത്തിലുള്ള വിള്ളലുകള്‍ തുറന്ന് കിടക്കുന്ന കുരുവിന്‍റെ ഉള്‍ഭാഗം എന്നിവയെല്ലാം കഴുകണം. ഇതനുസരിച്ച് കുഴിനഖം തുറന്ന് പുറം ഭാഗം പോലെ ആയിട്ടുണ്ടെങ്കില്‍ അതിലെ നജസ് നീക്കി കഴുകല്‍ നിര്‍ബന്ധമാണ്. അങ്ങനെ ഉള്ളിലേക്ക് ദ്വാരം തുറന്നിട്ടില്ലെങ്കില്‍ കഴുകേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter