സാധാരണ ഗതിയിൽ സ്വലാത് (മാത്രം സലാം കൂടാതെ) തനിപ്പിക്കൽ നല്ലതല്ലല്ലോ. അപ്പോൾ നിസ്കാരത്തിലെ 'അത്തഹിയ്യാത്തു'വിൽ ഇബ്റാഹീമി സ്വലാത്തിൽ 'സ്‍ലാം' കൂടി സുന്നത്തുണ്ടോ ?

ചോദ്യകർത്താവ്

Ubaib

Feb 8, 2019

CODE :Fiq9137

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരത്തിലെ അത്തഹിയ്യാത്തിൽ السلام عليك أيها النبي ورحمة الله وبركاته എന്ന് നേരത്തേ തന്നെ നബി (സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ട്. അതിന് ശേഷമാണ് ഇബ്റാഹീമിയ്യാ സ്വലാത്ത് ചൊല്ലുന്നത്. അതിനാൽ അവിടെ സലാം കൂടി ചേർക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. (ഫത്ഹുൽ മുഈൻ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter