നിസ്കരിക്കാൻ കൈ കെട്ടിയതിനു ശേഷം ഖിബ്‌ലയിൽ നിന്ന് അല്പം ചരിഞ്ഞാണ് നിന്നതു എന്ന ബോധ്യമായാൽ അല്പം ഇടത്തോട്ടോ വലത്തോട്ടോ ഒക്കെ ചരിഞ്ഞു നിന്നാൽ നിസ്കാരത്തിനു വല്ല കോട്ടവും സംഭവിക്കുമോ ? ഖിബ്‌ലയുടെ ദിശ ഏകദേശം ( 75 % ) ഒക്കെ ഉറപ്പാണെങ്കിൽ അതിൽ തന്നെ thudarunnathum... ആ ദിശയിൽ സ്ഥിരമായി നിസ്കരിക്കുന്നതും ശരിയാവുമോ ?

ചോദ്യകർത്താവ്

SIRAJ

Feb 11, 2019

CODE :Fiq9142

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരത്തിന് കൈ കെട്ടിയ ശേഷം ഖിബ്ലയിൽ നിന്ന് അൽപം ചരിഞ്ഞാണ് നിന്നത് എന്ന് ബോധ്യമായാൽ അത് വരേ നിസ്കരിച്ച നിസ്കാരം ശരിയാകില്ല. കാരണം കഅ്ബഃ കാണാത്തവർ എത്ര ദൂരെയാണെങ്കിലും പൂർണ്ണമായും ഖിബ്ലയിലേക്ക് തന്നെയാണ് തിരിഞ്ഞു നിൽക്കുന്നത് എന്ന് ഒരു ഏകദേശ ഉറപ്പ് ഉണ്ടാകൽ നിർബ്ബന്ധമാണ്. പൂർണ്ണമായ ഉറപ്പ് നിർബ്ബന്ധമില്ല (തുഹ്ഫ, ശറഹുൽ മുഹദ്ദബ്, റൌള). ഇവിടെ ഏകദേശ ഉറപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കൃത്യമായി ഇത്ര ശതമാനം എന്നല്ല. സാധാരണ ഗതിയിൽ സംശയത്തിന്റെ പരിധി കഴിഞ്ഞു കടക്കുകയും ഉറപ്പ് എന്ന് പറയുന്ന സ്ഥിതിയിലേക്ക് ഏത്താതിരിക്കുകയും ചെയ്യുന്ന ബോധ്യമാണത്. അത് പോലെ ഖിബ്ലയുടെ ഏകദേശ ഉറപ്പല്ല, പൂർണ്ണായും ഖിബ്ലക്ക് നേരെയാണ് തിരിഞ്ഞു നിൽക്കുന്നത് എന്ന ഏകദേശ ഉറപ്പാണ് പരിഗണിക്കപ്പെടുക (തുഹ്ഫ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter