വുളുഹ് എടുക്കുമ്പോൾ ഔറത് വെളിവാക്കപ്പെട്ടാൽ വുളു ശരിയാകുമോ ? ഉദാഹരണത്തിന് തോർത്ത് മുണ്ട് എടുത്ത് കൊണ്ട് വുളു എടുക്കുമ്പോൾ പൊക്കിളിന്റെ ഭാഗവും കാൽ മുട്ട് ഒക്കെ കാണാൻ സാധ്യത ഉണ്ട്.. അങ്ങനെ വന്നാൽ വുളു ശരിയാകുമോ....?
ചോദ്യകർത്താവ്
അസ്‌ലം ഓവുങ്ങൽ
Feb 24, 2019
CODE :Fiq9171
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഔറ്ത്ത മറക്കാതെ വുളൂഅ് എടുത്താൽ വുളൂഅ് ശരിയാകും. കാരണം ഔറത്ത് മറക്കൽ വുളൂഇന്റെ ശർത്വല്ല (തുഹ്ഫ). എന്നാൽ ഔറത്ത് ഭാര്യയല്ലാത്ത മറ്റൊരാൾ കാണുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഹറാമാണ് (തിമ്മിദി, അബൂദാവൂദ്, അഹ്മ്ദ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.