ചുമരിൽ അടിച്ചു കൊണ്ട് തയമ്മും ചെയ്യാൻ പറ്റുമോ.തയമ്മും ചെയ്‌തു കൊണ്ട് നഷ്ടപെട്ട നിസ്കാരം വീട്ടാൻ സാധിക്കുമോ?
ചോദ്യകർത്താവ്
സാദിഖ്
May 10, 2019
CODE :Fiq9268
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നഷ്ടപ്പട്ട നിസ്കാരം തയമ്മും ചെയ്ത് കൊണ്ട് ഖളാഅ് വീട്ടാം. പക്ഷെ ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് നിസ്കാരം മാത്രമേ ഖളാഅ് വീട്ടാന്‍ പറ്റുുകയുള്ളൂ.. അഥവാ ഓരോ ഫര്‍ളുും ഒന്നുകില്‍ അദാആയോ അല്ലെങ്കില്‍ ഖളാആയോ നിസ്കരിക്കാന്‍ വെവ്വേറെ തയമ്മും ചെയ്യണം. എന്നാല്‍ ഒരു തയമ്മും കൊണ്ട് എത്ര സുന്നത്ത് വേണമെങ്കിലും നിസ്കരിക്കാം (ശറഹുല്‍ മുഹദ്ദബ്).
ചുമരില്‍ അടിച്ച് തയമ്മും ചെയ്യുന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ FATWA CODE: Fiq9267 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.