സുഖമില്ലാത്ത ഭര്‍ത്താവിന്നു സ്വന്തമായി വുളു എടുക്കാന്‍ സാധിക്കില്ല എങ്കില്‍ ഭാര്യ വുളു എടുപ്പിച്ചു കൊടുത്താല്‍ ആ വുളു ശരിയാകുമോ , അതുകൊണ്ട് നമസ്കരിക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

അനീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫീ മദ്ഹബ് പ്രകാരം ഭാര്യയെ സ്പര്‍ശിച്ചാല്‍ വുദു മുറിയുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. അത് കൊണ്ട് തന്നെ, ഭാര്യ ഭര്‍ത്താവിനെ വുദൂ ചെയ്യിപ്പിക്കുക എന്നത് സാധ്യമല്ല. കേവലസ്പര്‍ശനം കൊണ്ട് മാത്രം വുദൂ മുറിയില്ലെന്നാണ് മറ്റുമദ്ഹബുകളുടെ ഇമാമുമാര്‍ പറയുന്നത്. സുഖമില്ലാത്ത ഭര്‍ത്താവിന് സ്വന്തമായി വുദൂ ചെയ്യാന്‍ കഴിയാതിരിക്കുകയും സഹായിക്കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന അത്യാവശ്യഘട്ടങ്ങളില്‍ മറ്റു മദ്ഹബിലെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് അമല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ അതേ സമയം, മേല്‍പറഞ്ഞതൊക്കെ മറയില്ലാതെ നേരിട്ട് തൊലിതമ്മില്‍ ചേരുന്നിടത്താണ്. ഗ്ലൌസ് പോലോത്തവ ധരിച്ച് സ്പര്‍ശിക്കുന്നതിലൂടെ വുദൂ മുറിയുകയില്ല. അത്കൊണ്ട് തന്നെ, ആവശ്യമാവുന്ന ഘട്ടത്തില്‍ ഗ്ലൌസ് ധരിച്ചോ ശീലക്കഷ്ണം പോലോത്തവ കൈയ്യില്‍ ചുറ്റിയോ ഭര്‍ത്താവിന് വുദൂ ചെയ്യിച്ചുകൊടുക്കാവുന്നതുമാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter