ഖുഫ്ഫ് തടവുന്നതിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

Shareef

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുഫ് ശുദ്ധിയുള്ളതായിരിക്കണം, ധരിച്ചത് ശുദ്ധിയോടെയായിരിക്കണം, കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം, വെള്ളം ചേരുന്നത് തടയുന്നതായിരിക്കണം, അത് മാത്രം ധരിച്ചുകൊണ്ട് യാത്രക്കാരന്റെ സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നീ നിബന്ധനകള്‍ ഒത്തതിനെയാണ് ഖുഫ് എന്ന് പറയുന്നത്. അത്തരം ഖുഫ്, യാത്രക്കാരനാണെങ്കില്‍ ധരിച്ചത് മുതല്‍ മൂന്ന് ദിവസവും അല്ലാത്തവന് ഒരു ദിവസവും തടവാവുന്നതാണ്. . ഖുഫിന്റെ മേല്‍‍ഭാഗവും താഴ്ഭാഗവും തടവല്‍ സുന്നതാണ് എന്നതാണ് ശാഫീ മദ്ഹബിലെയും മറ്റു പല പണ്ഡിതരുടെയും അഭിപ്രായം. രണ്ട് കൈയ്യിലും വെള്ളമാക്കി, വലത് കൈവിരലുകള്‍ കൊണ്ടാണ് തടവേണ്ടത്. വലതു കൈവിരലുകള് ഖുഫിന്റെ മേല്‍ഭാഗത്ത് വിരലുകളുടെ അടുത്തും ഇടത് കൈവിരലുകള്‍ താഴെ മടമ്പിന്റെ ഭാഗത്തും പിടിച്ച് എതിര്‍ദിശയിലേക്ക് നടത്തുക. ഇങ്ങനെ രണ്ട് ഖുഫുകളും തടവുക. താഴ്ഭാഗം തടവല്‍സുന്നതില്ല എന്നതാണ് ഇമാം അബൂഹനീഫ(റ)വിന്റെ അഭിപ്രായം. ഞാന്‍ പ്രവാചകര്‍ക്ക് വുളു ചെയ്തു കൊടുത്തു (വെള്ളം പിടിച്ചുകൊടുത്തു), അപ്പോള്‍ പ്രവാചകര് ഖുഫിന്‍റെ മേല്‍ഭാഗവും താഴ്ഭാഗവും തടവി, എന്ന് പറയുന്ന മുഗീറതുബ്നുശുഅ്ബ(റ)വിന്റെ ഹദീസിനെ അവലംബമാക്കിയാണ് പണ്ഡിതര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter