ഒരു പ്രാവശ്യം മലയാളത്തിലും ഒരു പ്രാവശ്യം അറബിയിലും നിയ്യത്ത് വെച്ചാല്‍ അത് ശരിയാവുമോ?

ചോദ്യകർത്താവ്

ameen

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിയ്യത് എന്നത് മനസ്സ് കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനമാണ്. ഏത് കാര്യത്തിനാണോ നിയ്യത് ചെയ്യുന്നത് ആ കാര്യം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു എന്ന കരുത്തിനാണ് നിയ്യത് എന്ന് പറയുന്നത്. നിയ്യത് നാവ് കൊണ്ട് പറയുന്നത് മനസ്സിനെ സഹായിക്കാനാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. മനസ്സ് കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഭാഷയില്ലല്ലോ. മനസ്സ് കൊണ്ടുള്ള ഇത്തരം കരുത്ത് ഉണ്ടാവലാണ് അമലുകളുടെ സ്വീകാര്യതയുടെ നിബന്ധന. മനസ്സ് കൊണ്ട് ഇങ്ങനെ കരുതുമ്പോള്‍ അത് ഉറപ്പിക്കാനായി അറബിയിലോ മലയാളത്തിലോ അത് നാവ് കൊണ്ട് പറയുന്നതില്‍ തെറ്റില്ല, രണ്ട് ഭാഷയിലും പറയുന്നതിലും തെറ്റൊന്നുമില്ല. മനസ്സിലില്‍ കരുത്തില്ലാതെ നാവ് കൊണ്ട് മാത്രം പറയുന്നത് കൊണ്ട് നിയ്യതാവില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter