അന്യദേശക്കാരായ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പോലോത്ത സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന ജുമു'അ സ്വഹീഹാകുമോ ?

ചോദ്യകർത്താവ്

Abu_Afeej

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ ശരിയാവാന്‍ നാട്ടിലെ സ്ഥിരതാമസക്കാരായ നാല്‍പ്പത് പേര്‍ വേണമെന്നാണ് പ്രബലമായ അഭിപ്രായം. അത്രയും പേര്‍ ഇല്ലാത്ത പക്ഷം, ബാങ്ക് കേള്‍ക്കുന്ന തൊട്ടടുത്ത മഹല്ലിലേക്ക് പോകുകയാണ് അവര്‍ക്ക് നിര്‍ബന്ധം. നാല് പേര്‍ മതിയെന്ന അഭിപ്രായപ്രകാരം ചിലയിടങ്ങളിലെ പ്രത്യേകസാഹചര്യം പരിഗണിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ജുമുഅ തുടങ്ങാന്‍ ചിലപ്പോള്‍ അനുവാദം നല്‍കാറുണ്ട്. അതും ഇല്ലാതെ വിദേശികളായ വിദ്യാര്‍ത്ഥികളെയോ മറ്റോ മാത്രം പങ്കെടുപ്പിച്ച് ജുമുഅ നടത്താവുന്നതല്ല. ഇതെക്കുറിച്ചുള്ള വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. അതിനായി ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter