സുബ്ഹിയില്‍ ഇമാം ഖുനൂത് ഓതുമ്പോള്‍ മഅ്മൂം അബദ്ധത്തില്‍ സുജൂദില്‍ പോയാല്‍ അവന്‍ എന്ത് ചെയ്യണം? ഖുനൂതിലേക്ക് മടങ്ങി വരണോ ?

ചോദ്യകർത്താവ്

ABDUL AZEEZ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാമും മഅ്മൂമുമായുള്ള നിസ്കാരത്തില്‍ തുടര്‍ച്ച ശരിയാവാന്‍ ചില നിബന്ധനകള്‍ പറയുന്നുണ്ട്. അതില്‍ പെട്ടതാണ്, പരസ്പരം വിരുദ്ധമാവുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ (ഇമാം ഖുനൂത് ഓതുകയും മഅ്മൂം ഓതാതിരിക്കുകയും ചെയ്യുക പോലെ) ഉണ്ടാകാതിരിക്കുക എന്നത്. ഇമാം ഖുനൂത് ഓതുമ്പോള്‍ മഅ്മൂം അറിയാതെ സുജൂദിലേക്ക് പോയാല്‍ എത്രയും വേഗം തിരിച്ച് വന്ന് ഇമാമിനോടൊപ്പം ചേരേണ്ടതാണ്. തിരിച്ചുവരല്‍ നിര്‍ബന്ധമാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം സുജൂദില്‍തന്നെ തുടര്‍ന്നാല്‍ നിസ്കാരം തന്നെ ബാതിലാവുമെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. ഇമാം ആദ്യത്തെ അത്തഹിയ്യാതില്‍ ഇരിക്കുകയും മഅ്മൂം ഇരിക്കാതെ എഴുന്നേല്‍ക്കുകയും ചെയ്യുമ്പോഴും ഇതുതന്നെയാണ് വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter