പകലിലെ രവാതിബ് സുന്നത് നാല് റക്അത് ഒറ്റ സലാം കൊണ്ടാണോ രണ്ട് സലാം കൊണ്ടാണോ നിസ്കരിക്കേണ്ടത്? ഒറ്റ സലാം കൊണ്ടെങ്കില്‍ രണ്ട് റക്അതില്‍ മാത്രം സൂറത് ഓതിയാല്‍ മതിയോ?

ചോദ്യകർത്താവ്

ഉമര്‍ വെളിമുക്ക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പകലിലെ നാല് റക്അതുള്ള റവാതിബ് നിസ്കാരങ്ങളും രാത്രിയിലെ നിസ്കാരങ്ങളെ പോലെ രണ്ട് റക്അത് വീതം നിസ്കരിക്കലാണ് ഉത്തമം എന്നതാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. ഒറ്റസലാം കൊണ്ട് നാല് റക്അതും നിസ്കരിക്കാവുന്നതാണ്. ഒറ്റസലാം കൊണ്ട് നാല് റക്അത് നിസ്കരിക്കുമ്പോള്‍, ഫര്‍ള് നിസ്കാരത്തിലെ പോലെ തന്നെ, രണ്ട് റക്അതിന് ശേഷം അത്തഹിയാത്ത് ഓതലും ഉത്തമമുണ്ട്. ആദ്യ രണ്ട് റക്അതുകള്‍ക്ക് ശേഷം അത്തഹിയാത്ത് ഓതുന്നില്ലെങ്കില്‍ നാല് റക്അതിലും ഫാതിഹക്ക് ശേഷം സൂറത് ഓതലാണ് ഉത്തമം. ആദ്യത്തെ അത്തഹിയാത്ത് ഓതുന്നുവെങ്കില്‍ ആദ്യരണ്ട് റക്അതുകളില്‍ മാത്രം സൂറത് ഓതിയാല്‍ മതി. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter