വെള്ളിയാഴ്ച പള്ളിയില്‍ ഓതുന്ന രണ്ടു ഖുതുബകള്‍ക്കിടയില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന എന്ത്?

ചോദ്യകർത്താവ്

ശാജി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രണ്ട് ഖുതുബകള്‍ക്കിടയില്‍ ഖതീബ് മിമ്പറില്‍ ഇരിക്കുന്ന സമയത്ത് ഖതീബ് സുറതുല്‍ ഇഖലാസ് ഓതുകയും കേട്ടിരിക്കുന്നവര്‍ ദുആ ചെയ്യുകയുമാണ് വേണ്ടത് എന്നാണ് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നത്. ആ സമയത്ത് ദുആക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയമാണ് എന്നതിനാലാണ് അത്. ദുആകളില്‍ ഏറെ മഹത്തരമാണല്ലോ സ്വലാത്. അത്കൊണ്ടാണ് പല പള്ളികളിലും ആ സമയത്ത് സ്വലാത് ചൊല്ലുന്നതായി കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. പ്രാവചകര്‍ (സ) സമീപം വന്ന് ഒരു സ്വഹാബി, ഞാന്‍ എന്‍റെ ദുആകള്‍ മുഴുവനായും അങ്ങയുടെ മേലുള്ള സ്വലാത് ആക്കുകയാണെന്ന് പറഞ്ഞപ്പോള്‍, എങ്കില്‍ നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും വിഷമങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞത് ഇതിന് തെളിവാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter