നിസ്കാരത്തില്‍ കൈ കെട്ടുന്നതിന്‍റെ ഏറ്റവും ശ്രേഷ്ഠമായ രൂപം എങ്ങനെയാണ്?

ചോദ്യകർത്താവ്

സുബൈര്‍ കെ.എം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തക്ബീറത്തുല്‍ ഇഹ്റാം ചെയ്യുന്നതോടൊപ്പം കൈ കെട്ടുന്നത് എങ്ങനെയായിരിക്കണമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ രൂപം താഴെ പറയും വിധമാണ്. തക്ബീര്‍ തുടങ്ങുന്നതോടെ രണ്ടുകൈകളും പൊക്കിത്തുടങ്ങുക. കൈവിരലുകള്‍ വിട്ടു പിടിച്ച് ഖിബലക്ക് നേരെ പിടിച്ചാവണം കൈ പൊക്കേണ്ടത്. രണ്ട് തള്ള വിരലുകളും ചെവിക്കുന്നിയോളം പൊങ്ങുന്ന രീതിയില്‍ കൈ പൊക്കുക. നിസ്കാരത്തില്‍ മറ്റു പലസ്ഥലങ്ങളിലും തക്ബീറിനൊപ്പം കൈ പൊക്കല്‍ സുന്നത്തുണ്ട്. അവിടെയൊക്കെ തക്ബീറിനൊപ്പം കൈ ഇങ്ങനെ തന്നെയാണ് പൊക്കേണ്ടത്. തക്ബീറത്തുല് ഇഹ്റാം കഴിഞ്ഞാല്‍ പിന്നെ കൈകള്‍ രണ്ടും നെഞ്ചിനു താഴെ പൊക്കിളിനു മീതെയായി വെക്കുക. വലതു കൊകൊണ്ട് ഇടതു കൈയിന്‍റെ മണിബന്ധം പിടിക്കണം. നിസ്കാരവുമായി ബന്ധപ്പെട്ട സമാന മര്യാദകള്‍ കൂടുതല്‍ അറിയാന്‍ നിസ്കാരം എന്ന വിഭാഗത്തിലെ അനുഷ്ഠാനത്തിന്‍റെ രൂപം എന്ന ലേഖനം നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter