യാത്രക്കാരന്ന് ജുമുഅയുടെ കൂടെ അസ്ര്‍ നിസ്‌കാരം ജംആക്കി നിസ്‌കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ബശീര്‍ പറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. യാത്രക്കാരന്ന്, അസ്റ് നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാമെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചില പണ്ഡിതര്‍ അക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായും കാണാം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ അവന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter