നിസ്കാരത്തില്‍ ഫാതിഹക്ക് മുമ്പ് അഊദു ഓതുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

സകീര്‍ പി കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഖുര്‍ആന്‍ ഓതുന്നതിന് മുമ്പ് പിശാചില്‍നിന്ന് കാവല്‍ ചേദിക്കല്‍ (അഊദു ചൊല്ലല്‍ ) എല്ലായിപ്പോഴും സുന്നതാണ്. നിസ്കാരത്തിലും ഇത് ബാധകമാണ്. മയ്യിത് നിസ്കാരത്തിലാണെങ്കില്‍ പോലും ഫാതിഹക്ക് മുമ്പായി അഊദു ചൊല്ലേണ്ടത് സുന്നത് തന്നെയാണെന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. നിസ്കാരത്തിലെ എല്ലാ റക്അതിലും ഇത് സുന്നതാണ്, ആദ്യ റക്അതിലെ ഫാതിഹയില്‍ ഇത് ശക്തമായ സുന്നതാണെന്നും പണ്ഡിതര്‍ പറയുന്നു. എന്നാല്‍ അഊദു ഓതാന്‍ മറന്ന് ഫാതിഹ ആരംഭിച്ചാല്‍ ആ സുന്നതിന്‍റെ സ്ഥാനം നഷ്ടമാവുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മസ്ബൂഖ് ആണെങ്കില്‍, ഫാതിഹ മുഴുവന്‍ ഓതാന്‍ സമയം ലഭിക്കില്ലെന്ന് കണ്ടാല്‍ അഊദു ഓതാതെ ഫാതിഹ തുടങ്ങുകയാണ് വേണ്ടത്. മസ്ബൂഖ് അഊദു ഓതുകയും ഫാതിഹ മുഴുവനാവുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോകുകയും ചെയ്താല്‍ അഊദുവിന്‍റെ അത്ര ഭാഗം കൂടി ഫാതിഹയില്‍നിന്ന് ഓതിയിട്ടേ അയാള്‍ റുകൂഇലേക്ക് പോകാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter