ഹലാലായ കാര്യങ്ങള്‍ സഫലമാകാന്‍ സുജൂദ് ചെയ്ത് പ്രാര്‍ത്ഥിക്കാമോ? നിസ്കാരത്തില്‍ മറവിയുടെ സുജൂദ് ചെയ്യുമ്പോള്‍ മറവിക്ക് വേണ്ടിയുള്ള സുജൂദ് എന്ന് പ്രത്യേകം കരുതണോ?

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുആ ചെയ്യാനായി സുജൂദ് മാത്രം ചെയ്യാവുന്നതല്ല. നഫ്ല്‍മുതലഖ് ആയ സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ച് അതിലെ സുജൂദുകളിലോ സാധാരണ നിസ്കാരങ്ങളിലെ സുജൂദുകളിലോ ദുആ ചെയ്യാവുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. അതേ സമയം, സുജൂദിലെ ദുആ അറബിയിലേ ആകാവൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. മറവിയുടെ സുജൂദ് ചെയ്യുമ്പോള്‍, മറന്നതിന് വേണ്ടി സുജൂദ് ചെയ്യുന്നു എന്ന് പ്രത്യേകം കരുതല്‍ നിര്‍ബന്ധമാണ്. സുജൂദിലേക്ക് പോവാന്‍ തുടങ്ങുന്ന സമയത്ത് ആ കരുത്ത് ഉണ്ടായിരിക്കേണ്ടതാണ്. മറവിയുടെ സുജൂദുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ മുമ്പ് നാം പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter