ജമാഅത് ആയി നിസ്കരിക്കുമ്പോള്‍ മഅ്മൂമിന്‍റെ മുന്നിലൂടെ നടന്നു പോകുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്നില്‍ നിബന്ധനകളൊത്ത മറ വെച്ച് നിസ്കരിക്കുന്നവന്‍റെ മുന്നിലൂടെ നടന്ന് പോവുന്നത് ഹറാം ആണ്. ഇമാമിന്‍റെ മറ തന്നെ മഅ്മൂമിനും മതിയെന്നും പരസ്പരം മൂന്ന് മുഴത്തില്‍ കൂടുതല്‍ അകലമില്ലാത്ത പക്ഷം, ഓരോ സ്വഫും തൊട്ടു പിന്നിലുള്ള സ്വഫുകാര്‍ക്ക് മറയായി പരിഗണിക്കപ്പെടുമെന്നുമാണ് കര്‍മ്മശാസ്ത്രം. അത് കൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിലെല്ലാം മഅ്മൂമിന് മുന്നിലൂടെ നടക്കുന്നതും ഹറാം തന്നെയാണ്. അങ്ങനെ ആരെങ്കിലും നടക്കുന്ന പക്ഷം, അയാളെ തടയല്‍ സുന്നതുമാണ്. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter