മനിയ്യ് നജസല്ല, പക്ഷേ, മദിയ്യ് നജസാണല്ലോ.മദിയ് പുറപ്പെട്ട ശേഷം ഭാര്യയുമായി ബന്ധപ്പെട്ടാല്‍ മനിയ്യും മദിയും കൂടിച്ചേരുമല്ലോ. അത് ആകുന്ന വസ്ത്രം ഉടുത്ത്‌ നിസ്കരിച്ചാല്‍ സഹീഹാകുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യകര്‍ത്താവ് പറഞ്ഞ പോലെ, മനിയ്യ് നജസ് അല്ല, അതേ സമയം മദിയ് നജസാണ് താനും. നജസ് ആയ ഭാഗം കഴുകേണ്ടതാണ്. മദിയ് ആയ വസ്ത്രം ഉടുത്ത് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയില്ല. മദിയ് മനിയുമായി കൂടിച്ചേര്‍ന്നാല്‍ അതും നജസ് തന്നെയാണ്. അത് വസ്ത്രത്തിലായാല്‍ ആ വസ്ത്രം ഉടുത്ത് നിസ്കരിക്കാവതല്ല. മനിയ്യ്, മദിയ്, വദിയ് എന്നിവ തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാനുള്ള അടയാളങ്ങളും മനസ്സിലാക്കാനും അവയെ സംബന്ധിക്കുന്ന വിശദമായ മറ്റു വിധികള്‍ മനസ്സിലാക്കാനും ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter