നിസ്കാരത്തില്‍ ചില ആളുകള്‍ സുജൂദ് ചയ്യുമ്പോള്‍ നെറ്റി വെക്കുന്ന സ്ഥലത്ത് ക്ലീനെക്സ് വെക്കുന്നതായി കാണുന്നു. ഇതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ഇബ്റാഹീം യുപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുജൂദ് ചെയ്യുന്നത്, താന്‍ ചുമക്കുന്ന വല്ല വസ്തുവിന്മേലും ആവരുത് എന്നതാണ് നിയമം. ധരിച്ച വസ്ത്രത്തിന്‍റെ തുമ്പിന്മേലോ കൈയ്യില്‍ തന്നെ പിടിച്ച തൂവാലയുടെയോ ക്ലീനക്സിന്‍റെയോ മേലില്‍ സുജൂദ് ചെയ്താല്‍ ശരിയാവില്ല. എന്നാല്‍ കൈയ്യിലുള്ള തൂവാല സുജൂദ് ചെയ്യുമ്പോള്‍ കൈയ്യില്‍നിന്ന് ഒഴിവാക്കി താഴെ സുജൂദിന്‍റെ സ്ഥലത്ത് വെച്ചാല്‍ അതിന്‍മേല്‍ സുജൂദ് ചെയ്യാവുന്നതാണ്. ക്ലീനക്സ് വെക്കുന്നതും അതുപോലെ തന്നെയാണ്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter