ഞാന്‍ സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്‌..അഞ്ചു വഖ്‌ത്‌ നിസ്കാരവും ഖാള ആകാതെ നിസ്കരിക്കുന്ന എനിക്ക് ഇപ്പോള്‍ നിസ്കരിക്കുമ്പോള്‍ നിസ്കരിക്കുന്നത് എന്റെ കടബാധ്യത തീര്‍ക്കാന്‍ കാരണം ആകും എന്ന് മനസ്സില്‍ കരുതി പോകുന്നു. ഈ വിശ്വാസം എന്‍റെ നിസ്കാരത്തെ ബാധിക്കുമോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം എന്നത് വിശ്വാസിയുടെ പാരത്രിക ജീവിതത്തിലെ വിജയത്തിന് വേണ്ടിയാണ്. പടച്ച തമ്പുരാന്‍ കല്‍പിച്ചത് കൊണ്ടാണ് ആരാധനാകര്‍മ്മങ്ങളൊക്കെ നാം നിര്‍വ്വഹിക്കുന്നത്. അവ ഭൌതിക നേട്ടത്തിന് വേണ്ടി ചെയ്യുന്നത് ആത്മാര്‍ത്ഥതക്ക് കോട്ടം വരുത്തും. അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യതില്‍ പറയുന്നതും അതുകൊണ്ട് തന്നെയാണല്ലോ. എന്നാല്‍ അതേ സമയം, ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം, മനസ്സിലേക്ക്, സ്വേഷ്ട പ്രകാരമല്ലാതെ കടന്നുവരുന്ന അത്തരം ചിന്തകളെകുറിച്ച് കൂടുതല്‍ ചിന്തിച്ച് ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ നിയന്ത്രണമില്ലാതെ മനസ്സിലേക്ക് കടന്നുവരുന്ന ഇത്തരം ചിന്തകള്‍ പൊറുക്കപ്പെടുമെന്ന് ഹദീസുകളില്‍ തന്നെ വന്നതാണല്ലോ. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter