കാലിലെ സോക്ക്സ് തടവി വുളു എടുക്കുനതിനെ അനുകൂലിക്കുന്ന ഹദിദീസുകള്‍ ഉണ്ടല്ലോ? ജൌറബ് (സോക്സ്) തടവി നിസ്കരിച്ചു എന്ന് ആ ഹദീസുകളില്‍ കാണുന്നുണ്ട്. അവയെ നാം എങ്ങനെ കാണുന്നു?

ചോദ്യകർത്താവ്

നിസാര്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സോക്സിന്മേല്‍ തടവുന്നതിനെക്കുറിച്ച് വിശദമായി നാം മുമ്പ് പറഞ്ഞുകഴിഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ജൌറബ് എന്നാണ് അറബിയില്‍ സാധാരണ ഗതിയില്‍ സോക്സിന് ഉപയോഗിക്കാറുള്ളത്. ചില ഹദീസുകളില്‍ ജൌറബിന് മുകളില്‍ തടവി നിസ്കരിച്ചു എന്ന് കാണാം, എന്നാല്‍ ഹദീസുകളില്‍ പറയപ്പെട്ട ജൌറബ് കൊണ്ട് ഉദ്ദേശിക്കുന്നത് ചെരുപ്പില്ലാതെ തന്നെ അവയില്‍ സ്വന്തമായി നടക്കാന്‍ മാത്രം കട്ടിയുള്ളതും ഉറപ്പുള്ളതുമാണെന്നാണ് നാല് മദ്ഹബിന്‍റെ പണ്ഡിതന്മാരും വ്യക്തമാക്കുന്നത്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ. ഇബാദതുകള്‍ യഥാവിധി നിര്‍വ്വഹിക്കാനും അത് സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter