തറാവീഹ് നിസ്കാരത്തിന്‍റെ റക്അതിന്‍റെ എണ്ണത്തില്‍ തെറ്റിദ്ധാരണകള്‍ വരാന്‍ കാരണമെന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തറാവീഹ് നിസ്കാരം പ്രവാചകര്‍ (സ) എത്ര റക്അതാണ് നിസ്കരിച്ചതെന്നതില്‍ വ്യക്തമായി ഒന്നും വന്നിട്ടില്ല. എന്നാല്‍ രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഒരു ഇമാമിന്റെ പിന്നിലായി ഇരുപത് റക്അത് നിസ്കാരം തുടങ്ങിയെന്നത് ചരിത്രത്തില്‍ സര്‍വ്വാംഗീകൃതമാണ്. പ്രവാചകചര്യക്ക് വിരുദ്ധമായതൊന്നും ചെയ്യാത്ത ഉമര്‍(റ)വും മറ്റു സ്വഹാബാക്കളും ഇങ്ങനെ ചെയ്തതില്‍നിന്ന് അത് തന്നെയായിരുന്നു പ്രവാചകചര്യയും എന്ന് ന്യായമായും മനസ്സിലാക്കാം. നാല് മദ്ഹബിന്റെ ഇമാമുകളും ഭുരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. രണ്ട് ഹറമുകളിലടക്കം ലോകത്തെ ഭൂരിഭാഗമുസ്ലിംകളും ഇന്നും ചെയ്തുപോരുന്നതും ഇങ്ങനെ തന്നെയാണ്. റക്അതുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒരു തെറ്റിദ്ധാരണ വരാന്‍ കാരണമായത് ആഇശ (റ)യുടെ ഒരു ഹദീസ് മനസ്സിലാക്കിയേടത്ത് വന്ന പിശകാണെന്ന് കാണാം. അത് വിശദമായി മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter