ഭര്‍ത്താവും ഭാര്യയും കൂടി ജമാഅത്തായി നിസ്കരികുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

ആസിഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഭാര്യയും ഭര്‍ത്താവും ജമാഅതായി നിസ്കരിക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതൊന്നുമില്ല. സാധാരണ ജമാഅതുകളിലെ പോലെ തന്നെ, സ്ത്രീകള്‍ ഇമാമിന്‍റെ നേരെ പിന്‍ഭാഗത്ത് വേണം നില്‍ക്കേണ്ടത്. പുരുഷന്മാര്‍ നില്‍ക്കുന്ന പോലെ വലത് ഭാഗത്ത് അടുത്ത് നില്‍ക്കരുത്. അതോടൊപ്പം, ഒരു കാരണവശാലും പുരുഷന് ഇമാമായി സ്ത്രീ നില്‍ക്കാവുന്നതല്ല. അത്കൊണ്ട് തന്നെ, ഭാര്യയും ഭര്‍ത്താവും ജമാഅതായി നിസ്കരിക്കുമ്പോഴെല്ലാം ഭര്‍ത്താവ് തന്നെ വേണം ഇമാം നില്‍ക്കേണ്ടത്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter